Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boar Attack

Thiruvananthapuram

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം: കാ​ൽ​ന​ട​ യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

വി​ള​പ്പി​ൽ​ശാ​ല: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​ക്കു പ​രി​ക്കേ​റ്റു. വി​ള​പ്പി​ൽ​ശാ​ല അ​ണ​മു​ഖ​ത്തു മേ​ലെ​വീ​ട്ടി​ൽ ത​ങ്ക​മ​ണി​ക്ക് (50) ആ​ണ് ഇ​ട​ത് കൈ​യ്ക്കു പ​രി​ക്കേ​റ്റ​ത്.

വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ സ​മീ​പ​ത്തു​നി​ന്നും പാ​ഞ്ഞെ​ത്തി​യ പ​ന്നി ത​ങ്ക​മ​ണി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണു കൈ​യ്ക്കു പ​രി​ക്കേ​റ്റ​ത്.
ത​ങ്ക​മ​ണി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ നെ​ടു​ങ്കു​ഴി, ശാ​സ്താം​പാ​റ, ക​രു​വി​ലാ​ഞ്ചി, മു​ക്കം​പാ​ല​മൂ​ട്, ചൊ​വ്വ​ള്ളൂ​ർ, അ​ണ​മു​ഖം പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യ​മു​ണ്ടെ​ന്നു പ​രാ​തി​യു​ണ്ട്. നെ​ടു​ങ്കു​ഴി പ്ര​ദേ​ശ​ത്ത് കാ​ടു​മൂ​ടി​ക്കി​ട​ക്കു​ന്ന ച​വ​ർ സം​സ്ക​ര​ണ ഫാ​ക്ട​റി വ​ള​പ്പ് നേ​ര​ത്തെ പ​ന്നി​ക​ളു​ടെ താ​വ​ള​മാ​യി​രു​ന്നു. രാ​ത്രി​യി​ൽ ഇ​വ കൂ​ട്ട​മാ​യി​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ലെ​ത്തി വാ​ഴ​യും മ​ര​ച്ചീ​നി​യും റ​ബ​റും കു​ത്തി​മ​റി​ച്ച് ന​ശി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. വി​ള​വി​റ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.

Kerala

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് മ​ത്സ്യ വി​ല്‍​പ​ന​ക്കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​ന്‍ മ​രി​ച്ചു. കൂ​ത്തു​പ​റ​മ്പ് ന​ര​വൂ​രി​ലെ അ​വി​ട്ടം ഹൗ​സി​ൽ എ​ന്‍. പ്ര​ദീ​പ​ന്‍ (52) ആ​ണ് മ​രി​ച്ച​ത്.

ക​തി​രൂ​ര്‍ മൂ​ന്നാം മൈ​ലി​ല്‍ വ​ച്ച് ഇ​ന്ന് പു​ല​ര്‍​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ത​ല​ശേ​രി മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും ഓ​ട്ടോ​യി​ല്‍ വി​ല്‍​പ​ന​ക്കു​ള്ള മ​ത്സ്യ​വും എ​ടു​ത്ത് ന​ര​വൂ​രി​ലേ​ക്ക് പോ​കു​കയായിരുന്നു പ്രദീപൻ.

മൂ​ന്നാം മൈ​ല്‍ ടൗ​ണി​ന് സ​മീ​പം വെ​ച്ച് പ​ന്നി കു​റു​കെ ചാ​ടി​യ​പ്പോൾ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. പ​രി​ക്ക് പ​റ്റി​യ പ്ര​ദീ​പ​നെ ത​ല​ശേ​രി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും രാ​വി​ലെ ഏ​ഴോ​ടെ മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

District News

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്രം ഏ​ജ​ന്‍റി​നു പ​രി​ക്കേ​റ്റു

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്രം ഏ​ജ​ന്‍റി​നു പ​രി​ക്കേ​റ്റു. മ​ണ്ണ​ന്ത​ല സൂ​ര്യാ ന​ഗ​റി​ൽ​വ​ച്ചാ​ണു മ​ണ്ണ​ന്ത​ല അ​ശ്വ​തി ഭ​വ​നി​ൽ വി​ജ​യ​ന് (ത​ന്പി - 70) കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

പ​ന്നി​യു​ടെ കു​ത്തേ​റ്റ് കാ​ലൊ​ടി​ഞ്ഞ വി​ജ​യ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ണ്ണ​ന്ത​ല ഗ​വ. പ്ര​സി​നു സ​മീ​പ​ത്തും സ്റ്റേ​ഡി​യം പ​രി​സ​ര​ത്തും കൈ​ര​ളി ന​ഗ​ർ മേ​ഖ​ല​യി​ലും കാ​ട്ടു​പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. കാ​ട്ടു​പ​ന്നി ശ​ല്യം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ച്ച് കാ​ട്ടു​പ​ന്നി; അ​ധ്യാ​പ​ക​ന് പ​രി​ക്ക്, കൈ​യി​ലി​രു​ന്ന കു​ഞ്ഞ് തെ​റി​ച്ചു​വീ​ണു

മ​ല​പ്പു​റം: കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ അധ്യാപകനും കു​ഞ്ഞി​നും പ​രി​ക്ക്. നി​ല​മ്പൂ​ർ അ​മ​ൽ കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ മു​നീ​റി​നും ര​ണ്ട് വ​യ​സു​ള്ള കു​ഞ്ഞി​നു​മാ​ണ് പ​രി​ക്കേ​റ്റ​ത്. മൈ​ലാ​ടി ഗ​വ. യു​പി സ്കൂ​ളി​ന് സ​മീ​പം രാ​വി​ലെ 7.10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

മൂ​ത്ത കു​ട്ടി​യെ മ​ദ്ര​സ​യി​ൽ വി​ട്ടി​ട്ട് തി​രി​കെ ന​ട​ന്നു വ​രു​മ്പോ​ഴാ​യി​രു​ന്നു കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. മു​നീ​റി​ന്‍റെ കാ​ലി​ന്‍റെ തു​ട​യ്ക്കാ​ണ് പ​ന്നി കു​ത്തി​യ​ത്. ഇ​തോ​ടെ ഒ​ക്ക​ത്തു​ണ്ടാ​യി​രു​ന്ന കു​ഞ്ഞ് തെ​റി​ച്ചു​വീ​ണു.

കാ​ലി​നു ഗു​രു​ത​ര പ​രി​ക്കേ​റ്റ മു​നീ​റി​നെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Latest News

Corehub Up